Latest Updates :
Home » » " അപ്പോത്തിക്കരി ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വെച്ച നാമം"

" അപ്പോത്തിക്കരി ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വെച്ച നാമം"

{[['']]}


വളരെ കാലത്തെ ഇടവേളയ്ക്കു ശേഷം ഹൃദയത്തെ തൊട്ട ഒരു നല്ല ചിത്രം. അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഇതിലും നല്ല ഒരു വിശേഷണം ഞങ്ങള്ക്ക് കണ്ടു പിടിക്കാൻ സാധിച്ചില്ല.

" അപ്പോത്തിക്കരി ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വെച്ച നാമം" എന്ന് പറഞ്ഞു സുരേഷ് ഗോപി ചിത്രം അവസാനിപ്പിക്കുമ്പോൾ ഹർഷാരവത്തോടെ കാണികൾ സ്വീകരിക്കുന്ന കാഴ്ച ആണ് ഞങ്ങൾ കണ്ടത്. അഭ്രപാളികളിൽ എവിടെയോ നഷ്ടപ്പെട്ടു പോയ ആ സുരേഷ് ഗോപിയെ ഇന്ന് മലയാള സിനിമയ്ക്ക് തിരിച്ചു കിട്ടി.

ഒരു കഥാപാത്രത്തിനു വേണ്ടി ഇത്രയും പ്രയത്നിക്കുന്ന വേറെ ഒരു നടനും മലയാളത്തിൽ ഉണ്ടാകാൻ സാധ്യത ഇല്ല. ജയസുര്യയുടെ ശക്തമായ ഒരു പ്രകടനം ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ഒരു മികച്ച നടനായി ജയസുര്യ മാറികൊണ്ടിരിക്കുന്നു.

അസിഫ് അലി എന്ന നടൻ അപ്പോത്തിക്കിരിയിൽ ഇത് വരെ കാണാത്ത ഒരു പെർഫോർമൻസ് ആണ് കാഴ്ച വെച്ചിരിക്കുന്നത്. വിമർശകർ " അവര്തന വിരസത" ചൂണ്ടി കാണിച്ച അസിഫ്, ഒരു നല്ല നടൻ തന്നെ ആണെന് അപ്പോത്തിക്കിരിയിലൂടെ തെളിയിച്ചിരിക്കുന്നു.



വ്യത്യസ്തമായ ഒരു ആഖ്യാന രീതി മാധവ്‌ രാമദാസൻ എന്ന സംവിധായകൻ അപ്പോത്തിക്കിരിക്ക് വേണ്ടി രൂപപെടുത്തി ഇരിക്കുന്നു. ഈ ചിത്രത്തിന്റെ തിരകഥ പ്രശംസനീയമാണ്. സ്ഥിരം മസാല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കാണികൾക്കു ഒരു സന്ദേശം പകരാൻ ശ്രെമിക്കുന്ന ചിത്രമാണ് അപ്പോത്തിക്കിരി.
ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ അഭിരാമി തന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു. മീര നന്ദൻ, കവിത നായർ, ഇന്ദ്രന്സ് എന്നിവർ ശക്തമായ സ്ക്രീൻ പ്രേസെൻസ് ഉള്ലവാക്കി.
ചിത്രത്തിന്റെ സാങ്കേതിക മികവും , ജീവസ്സുറ്റ പശ്ചാത്തല സംഗീതവും ചിത്രത്തെ ഒരു നല്ല അനുഭവം ആക്കി മാറ്റുന്നു .

Overall Rating: 3.5/5

Must Watch!
Share this article :

Post a Comment

 
Support : Creating Website | The Media Accelerators | PepperSpray Media
Copyright © 2014. MEDIA UPDATES - All Rights Reserved
designed by Ebin Ephrem Published by PepperSpray Media
Proudly powered by Blogger